ഫറോക്ക്: പുതുതായി രൂപവത്കരിച്ച ഫറോക്ക് മുനിസിപ്പാലിറ്റി ഭരണം യു.ഡി.എഫിന്. രണ്ടു സ്വതന്ത്രരടക്കം 19 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മുന്നിലത്തെിയത്. 38 വാര്‍ഡുകളില്‍ 18 സീറ്റുകള്‍ എല്‍.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കുമാണ്. 14 സീറ്റുകള്‍ മുസ്ലിം ലീഗിനും മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ടു മുസ്ലിം ലീഗ് വിമതരുമാണ് യു.ഡി.എഫിലുള്ളത്.
16, 21 ഡിവിഷനുകളില്‍ കോണ്‍ഗ്രസില്‍നിന്നുള്ള യു.ഡി.എഫിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥികളെ തോല്‍പിച്ചാണ് മുസ്ലിം ലീഗ് വിമതര്‍ വിജയിച്ചത്. കോണ്‍ഗ്രസ് 15 സീറ്റില്‍ മത്സരിച്ചെങ്കിലും മൂന്നു സീറ്റിലെ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
കോണ്‍ഗ്രസ് വിജയിച്ച ആറ്, 35 ഡിവിഷനുകള്‍ മുസ്ലിം ലീഗിന് മൃഗീയഭൂരിപക്ഷമുള്ള വാര്‍ഡുകളാണ്. 23 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് രണ്ടു വിമതരടക്കം 16 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് പരാജയപ്പെട്ട പല വാര്‍ഡുകളിലും രണ്ടാംസ്ഥാനത്ത് ബി.ജെ.പിയാണ്.
ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന്‍െറ പ്രകടനം ദയനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.